എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്തേ നീ വന്നീലാ
എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്തേ നീ വന്നീലാ
എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്തേ നീ വന്നീലാ
എന്നിട്ടെന്തേ എന്നിട്ടെന്തേ
എന്തേ നീ വന്നീലാ
പട്ടു ഞൊറിയിട്ട പാവാട
വാങ്ങി താരാന്നു പറഞ്ഞതല്ലേ
പച്ച അരച്ചോരു മൈലാഞ്ചി
ഇട്ടു താരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...)
ഇന്നലെകാവിലെ തോറ്റം കാണാൻ
കൊണ്ടുപോവാന്നു പറഞ്ഞതല്ലേ
ഇന്ന് വെളുപ്പിന് തെയ്യംകാണാൻ
കൊണ്ടുപോവാന്നു പറഞ്ഞതല്ലേ എന്നിട്ടെന്തേ ...)
പീലിനിറമുള്ള കുപ്പിവള
വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ
കൊന്ന നിറമുള്ള പുള്ളിക്കുറി
ഇട്ടുതരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...)
കല്ലുവെച്ചാ നല്ല മൂക്കുത്തി
വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ
നെറ്റിക്കഴകുള്ള ചന്ദനവും
തൊട്ടു താരാന്നു പറഞ്ഞതല്ലേ (എന്നിട്ടെന്തേ ...)
എൻ്റെ മനസ്സിൻ്റെ കുഞ്ഞിക്കോണിൽ
പാട്ടൊന്നു മൂളി തന്നതല്ലേ
എൻ്റെ കിനാവിനു ചന്തം തൂവാൻ
കന്നിനിലാവായി നിന്നിട്ടില്ലേ (എന്നിട്ടെന്തേ ...)
Comments
Post a Comment