കൈതോല നാടൻപാട്ടുകൾ (1)

കൈതോല നാടൻപാട്ടുകൾ (1)

വരികൾ: ഷംസ് കിഴാടയിൽ 

സംഗീതം: രാഹുൽ കല്ലിങ്ങൽ  



തന താന താനേ തന്നാനെ താനേ 

രാരിരോ  

താന താനേ തന്നാനെ താനേ 

രാരിരോ

താന താനേ തന്നാനെ താനേ 

രാരിരോ

താന താനേ തന്നാനെ താനേ 

രാരിരോ    


മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ 

കാറ്റടിക്കുന്നേ ഇടിവെട്ടുന്നേ 

ഒന്നാം കീശപൊട്ടി ചോരുന്നേ 

ഒന്നാം കീശപൊട്ടിചോരുമ്പോൾ 

മഴതെക്കേ തൊടിയില് ചാഞ്ചാട്ടം (2) (മാന) (തന)


മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ 

കാറ്റടിക്കുന്നേ ഇടിവെട്ടുന്നേ 

രണ്ടാം  കീശപൊട്ടി ചോരുന്നേ 

രണ്ടാം കീശപൊട്ടി ചോരുമ്പോൾ 

മഴതുമ്പിക്കും കോലോത്തും പൊന്നോണം (2) (മാന)(തന)


മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ 

കാറ്റടിക്കുന്നേ ഇടിവെട്ടുന്നേ 

മൂന്നാം  കീശപൊട്ടി ചോരുന്നേ 

മൂന്നാം കീശപൊട്ടി ചോരുമ്പോൾ 

മഴപെണ്ണിനും ചെക്കനും കല്ല്യാണം (2) (മാന)(തന)

 

മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ 

കാറ്റടിക്കുന്നേ ഇടിവെട്ടുന്നേ 

നാലാം   കീശപൊട്ടി ചോരുന്നേ 

നാലാം  കീശപൊട്ടി ചോരുമ്പോൾ 

മഴക്കാട്ടിലും നാട്ടിലും നെട്ടോട്ടം (2) (മാന)(തന)


മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ

കാറ്റടിക്കല്ലേ  ഇടിവെട്ടല്ലേ  

അഞ്ചാം  കീശപൊട്ടി ചോരല്ലേ 

അഞ്ചാം കീശപൊട്ടി ചോർന്നാലോ 

മഴവീട്ടിലും കണ്ടത്തും ആധികളേ (2) (മാന)(തന)  


(തന) മാനത്തെ മേലാപ്പിൽ കാത്തിരിപ്പുണ്ടേ 

നറുനിറെ കീശളെന്റപ്പൻ 

കാറ്റടിക്കല്ലേ  ഇടിവെട്ടല്ലേ  

അഞ്ചാം  കീശപൊട്ടിചോരല്ലേ (2)

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക