ഒന്നാനാം നല്ലൊരിളം കവുങ്ങ്
ഒന്നാനാം നല്ലൊരിളം കവുങ്ങ്
അങ്ങനെ ഇല വിരിഞാടണ പാൽ കവുങ്ങ്
പാൽ കവുങ്ങിൻ തല പൂത്താൽ പിന്നെ
പൂവൊന്നും ഞമ്മള് കാണൂല്ലാ
തെക്കേലെ പാത്തൂന്റെ മോളാണ്
നല്ല കാണാനഴകുള്ള ഖദീജ പെണ്ണ്
ആരും കൊതിക്കണ പൂവാണ്
നമ്മുടെ തെക്കേലെ പാത്തൂന്റെ മോളാണ്
മലബാറിൻ മൊഞ്ചുള്ള പെണ്ണാണ്
നല്ല മാപ്പിളപ്പാട്ടിന്റെ ചേലാണ്
ആരും കൊതിക്കണ പൂവാണ്
നമ്മടെ തെക്കേലെ പാത്തൂന്റെ മോളാണ്
അമ്മാവന്മാരൊന്നും വന്നതില്ലേ
പെണ്ണിന് സമ്മാനമൊന്നും കൊടുത്തതില്ലേ
അമ്മായിമാരൊന്നും വന്നതില്ലേ
പെണ്ണിന് അച്ചാരമൊന്നും കൊടുത്തതില്ലേ
അഞ്ചുനേരം നിസ്കാരം മുടക്കരുതേ
ഉമ്മാനെ മറന്നൊന്നും ചെയ്യരുതേ
അന്റെ ബാപ്പാനെ വെറുക്കല്ലേ പുതുക്കപ്പെണ്ണേ
അന്റെ ബാപ്പാനെ വെറുക്കല്ലേ ഖദീജ പെണ്ണേ
Comments
Post a Comment