പിള്ളേരാണ് പിള്ളേരാണ്

 പണ്ടല്ലേറെ മുമ്പല്ലെന്ന് വെള്ളം വന്ന നേരത്ത് (2)

അന്തം വിട്ട് നിന്നു നമ്മൾ അമ്പോ ആകെ ബേജാറ് (2)

ചങ്കും കൊണ്ട് ചങ്ങാടങ്ങൾ ഉണ്ടാക്കീട്ട് വന്നത് (2)


പിള്ളേരാണ് പിള്ളേരാണ് 

പിള്ളേരാണ് പിള്ളേര് 


ധിമി ധിമി ധാ, ധിമി ധിമി ധാ

ധിമി ധിമി ധാ, ധിമി ധിമി ധാ


ആടും മാടും ആളും മീനു പോലെ നീന്തി പോവണ് (2)

കുന്നും വീണു മുങ്ങി താണു പോയേ വീടും മാടവും (2)

പെയ്യും ദാഹമോടെ നമ്മൾ പയ്യെ പയ്യേ വീഴവേ (2)



പിള്ളേരാണ് പിള്ളേരാണ് 

കയ്യിൽ താങ്ങി നിന്നത് 


ധിമി ധിമി ധാ, ധിമി ധിമി ധാ

ധിമി ധിമി ധാ, ധിമി ധിമി ധാ


പൊന്തി പൊന്തി കേൾക്കുന്നേ ജീവനായൊരാന്തല് (2)

പിന്നേം പിന്നേം വന്നു മാറി മുമ്പില്ലാത്തൊരൂക്കില് (2)

ഏതോ ദിക്കിൽ ഏതോ മുക്കിൽ ഓരോരുത്തരേതവേ (2)


Lll0lപിള്ളേരാണ് പിള്ളേരാണ് 

കട്ടക്കങ്ങു നിന്നത് 


ധിമി ധിമി ധാ, ധിമി ധിമി ധാ

ധിമി ധിമി ധാ, ധിമി ധിമി ധാ


പണ്ടല്ലേറെ മുമ്പല്ലെന്ന് വെള്ളം വന്ന നേരത്ത് 

അന്തം വിട്ട് നിന്നു നമ്മൾ അമ്പോ ആകെ ബേജാറ് 

ചങ്കും കൊണ്ട് ചങ്ങാടങ്ങൾ ഉണ്ടാക്കീട്ട് വന്നത് (2)


പിള്ളേരാണ് പിള്ളേരാണ് 

പിള്ളേരാണ് പിള്ളേര് 


ധിമി ധിമി ധാ, ധിമി ധിമി ധാ

ധിമി ധിമി ധാ, ധിമി ധിമി ധാ (8)

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക