എന്താ പെണ്ണ് കളിക്കാത്തെ

 തക തെയ്തക തക തെയ്തക 

തക തെയ്തക തെയ്‌താരോ..

തക തെയ്തക തക തെയ്തക 

തക തെയ്തക തെയ്‌താരോ..


എന്താ പെണ്ണ് കളിക്കാത്തെ പിന്നെ-

ആ പെണ്ണ് കളിക്കാത്തെ 

എന്താ പെണ്ണ് കളിക്കാത്തെ പിന്നെ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


കാതുമ്മേ കമ്മല് ഇല്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

കാതുമ്മേ കമ്മല് ഇല്ലാഞ്ഞിട്ടാണോ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


കയ്യൂമ്മേ കരിവള ഇല്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

കയ്യൂമ്മേ കരിവള ഇല്ലാഞ്ഞിട്ടാണോ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


മുക്കുമ്മേ മൂക്കുത്തി ഇല്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

മുക്കുമ്മേ മൂക്കുത്തി ഇല്ലാഞ്ഞിട്ടാണോ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


കഴുത്തില് പൊന്മാല ഇല്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

കഴുത്തില് പൊന്മാല ഇല്ലാഞ്ഞിട്ടാണോ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


നെറ്റിമേ പൊട്ടൊന്നുമില്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

നെറ്റിമേ പൊട്ടൊന്നുമില്ലാഞ്ഞിട്ടാണോ 

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)


കാലുമ്മേ കൊലുസൊന്നുമില്ലാഞ്ഞിട്ടാണോ 

ആ പെണ്ണ് കളിക്കാത്തെ 

കാലുമ്മേ കൊലുസൊന്നുമില്ലാഞ്ഞിട്ടാണോ

ഇല്ലാ-പെണ്ണ് കളിക്കാത്തെ (തക -)

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക