പാലാ പള്ളി തിരുപ്പള്ളി
ആവോ ധാമാനോ... (4)
പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണെ
പാലാ പള്ളി തിരുപ്പള്ളി
പുകളേറും രാക്കുളി നാളാണെ
(പാലാ പള്ളി)
ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട്
നടന്നാരോ കുന്നിതിറങ്ങുന്നേ
( ഒന്നാം കുന്ന് )
ആവോ ധാമാനോ...
നാലാള് കൂടണല്ലോ
ആവോ ധാമാനോ...
ആളാകെ ചുറ്റണല്ലോ
ആവോ ധാമാനോ...
നാടാകെ കൂടിയിട്ട്
ആവോ ധാമാനോ...
രാക്കുയിൽ കൂറാണല്ലോ
ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ
ദേശം ചുറ്റി കരക്കാരും
വരത്തന്മാരും അങ്ങെത്തിയല്ലോ
( ദേശം ചുറ്റി )
ആവോ ധാമാനോ...
പിണ്ടിയൊടിച്ചു വന്നേ
ആവോ ധാമാനോ...
പിണ്ടിയും കുത്തിയല്ലോ
ആവോ ധാമാനോ...
കൈത്തിരി കത്തുന്നല്ലോ
ആവോ ധാമാനോ...
ലോകത്തിൻ പൊൻവിളക്കേ
ഓലചൂട്ടു മെരിയുന്നെ
നടന്നൊരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും
പല പാണ്ടി കുന്നു കയറുന്നേ
(ഓലചൂട്ടു )
ഓരം ചേർന്ന് നടന്നോരും
പല പാണ്ടി കുന്നു കടന്നോരും
മിറ്റത്താകെ നിരക്കുന്നേ
നിറ മാനം മെല്ലെ ഇരുട്ടുന്നേ
ആവോ ധാമാനോ...
ആർക്കും ഉയരണല്ലോ
ആവോ ധാമാനോ...
ആരു വരവിതെന്നേ
ആവോ ധാമാനോ...
വീമ്പു മുറുക്കണല്ലോ
ആവോ ധാമാനോ...
പുല്ലും ഏരിയണന്നേ
നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ
അവർ അഞ്ചാം കുന്ന് കയറുന്നേ
പള്ളി കുന്നിലെ മുറ്റത്ത്
പട പൂഴിക്കങ്കം ഒരുങ്ങുന്നേ
(നെഞ്ചിൽ തഞ്ചം)
കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവാ കണ്ണ് കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നേരെ നേരെ പഞ്ഞത്തടുക്കുന്നെ
( കൊമ്പൻ തുമ്പി )
ആവോ ധാമാനോ...
മുണ്ട് മുറുക്കണല്ലോ
ആവോ ധാമാനോ...
അമ്പു പിടിക്കണല്ലോ
ആവോ ധാമാനോ...
മണ്ണ് പറക്കണല്ലോ
ആവോ ധാമാനോ...
വെള്ളിടി വെട്ടുന്നല്ലോ...
Comments
Post a Comment