Qurraa
അടിയിടി ചുവടുകൾ കൊടുമുടി കയറി
രാവുകൾ പകലുകൾ തിരകളിലായി
രാക്കിളി കൂട്ടം തിരികൾ തെറുത്തു
തീരകാറ്റുകൾ ആർപ്പു വിളിച്ചു
അങ്ങട് തട്ട്.. പന്തിങ്ങട് തട്ട്..
എരിഞ്ഞ മണ്ണിലവർ
കാലു വെച്ച് പന്ത് വെച്ച്
ഇരമ്പിപാറും കാറ്റിൽ
കയ്യടിച്ചു താളമിട്ട്
കുതിച്ച ചീറ്റ പോലെ
കളങ്ങളാടി കാലിലാടി
പോര് നീട്ടി മെയ്‌മറന്ന്
കപ്പിനായി അലറിയാടി
ആയിരങ്ങൾ ആരവങ്ങൾ
ചേർത്ത് വെച്ച് അലകളായി
പരുന്ത് വട്ടമിട്ട് ചാഞ് ചാഞ്
പന്ത് നോക്കി
ഉയർന്നു ഖത്തറിന്റെ പൊൻ പതാക നെഞ്ചിലേറ്റി
നാട്ടുതാളം ചുറ്റിലാകെ ചടുലമായി മുറുകിടുന്നു
ചുഴിയാടിയ ആഴക്കടലിൽ
മിന്നി തിളങ്ങും പവിഴപ്പുറ്റുകൾ
കാലമേറെ മുമ്പാണെന്നാലും
വാരിയെടുത്ത്
കാത്ത് വച്ചൊരു ചിപ്പികളുണ്ടിവിടെ
കാഹളം മുഴങ്ങി
നാടിൻ താളവേഗം കൂടി കൂടി
താളവട്ടം ആലവട്ടം
പൂരമേളം കൊടികളേറി
ഒട്ടകം കുതിക്കുമിതാ
നാട്ടിലൊരു പന്ത്കളി
ഖത്തറിന്റെ സ്വപ്നമിത്
വരച്ചിടും ചരിത്രമിത്
നീല പച്ച ചോപ്പ് അങ്ങനെ
ഏഴ് വർണ്ണ ചിത്രമിത്
ഈന്ത കായ്ക്കും
നാട്ടിലേക്ക് ഇരച്ചുകേറും ഒളിയലകൾ
നാട് വിട്ട് കടല് താണ്ടി
കൂട്ടരവർ പാട്ട് പാടി
പാട്ട് കേട്ട് കൂട്ടർ നിങ്ങൾ
കയ്യടിച്ചു താളമൂട്ടൂ
കണ്ണിടറും പൊൻ വെയിൽ ചൂടി
കാണികളായ് കോടികളുണ്ടേ
കാത്തിരുന്ന പന്തളി കാണാനായ്
കാതങ്ങൾ താണ്ടി
കോടികളവർ ഇനിയും വരവുണ്ടേ
പന്തുരുളും നേരം ഇത് ഖത്തറിന്റെ പൂരം
ചങ്കിടിപ്പിൻ താളം ഇത് ആരവങ്ങൾ മേളം
ധിംധിണക്കിണ തക തക ധിംധിണക്കിണ
ധിംധിണക്കിണ തക തക ധിംധിണക്കിണ
പന്തുരുളും നേരം ഇത് ഖത്തറിന്റെ പൂരം
ചങ്കിടിപ്പിൻ താളം ഇത് ആരവങ്ങൾ മേളം
ലോക കപ്പില് മുത്തമിടാൻ കൊതിച്ചു നിക്കണ പന്തളിക്കാരെ
ഒന്നൂടങ്ങാട്ട് ഉസാറാക്കി ഓടിക്കളിക്ക് ന്റെ ചെങ്ങായിമാരെ
കടലുപോലെ കലപിലപല പാറിടുന്നു കൊടികളായിരം
അളവുകളുടെ അടവുകളിൽ പതറാതെ
പോരാടുവിൻ
ധിംധിണക്കിണ തക തക ധിംധിണക്കിണ
ഐലസാ..
ധിംധിണക്കിണ തക തക ധിംധിണക്കിണ
ഐലസാ
ധിംധിണക്കിണ തക തക ധിംധിണക്കിണ
ഐലസാ
ധിംധിണക്കിണ തക തക ധിംധിണക്കിണ
(കൂട്ടുകൂടിടാം.....
ഒത്തുചേർന്നിടാം..
കൂട്ടുകൂടിടാം.....
ഒത്തുചേർന്നിടാം - Overlapping)
1 2 3 ഓടിയെത്തി
പടി കടന്ന്
ആളി ആളിയവർ
കാപ്പിലൊന്ന് മുത്തമിട്ട്
പാടിയാടിയവർ
കാലിൽ കളി താളമിട്ട്
മെയ് മറന്ന് മനം നിറഞ്ഞ് പന്ത് വലമിട്ടുകൊണ്ട്
ധിംതണക്കിണ ധിംതണക്കിണ ധിംതണക്കിണ
കുർറാ
ധിംതണക്കിണ ധിംതണക്കിണ ധിംതണക്കിണ
ഖത്തർ
ധിംതണക്കിണ ധിംതണക്കിണ ധിംതണക്കിണ
കുർറാ
ധിംതണക്കിണ ധിംതണക്കിണ ധിംതണക്കിണ
ഖത്തർ
Go Go GoGoGo (try)
Comments
Post a Comment