പാലക്കാടെന്നഴക്ള്ളൊരു

പാലക്കടെന്നഴുകള്ളൊരു നാട്ടിലെ സുന്ദരി പെണ്ണുണ്ടേ
അവൾ കണ്ടിട്ടും കാണാതെ
മിണ്ടീട്ടും മിണ്ടാതെ പോയൊരു പെണ്ണാണെ
കല്ല്യാണ പന്തലിൽ കള്ള കണ്ണിട്ടെന്നെ
നോക്കിയ പെണ്ണാണെ
കല്യാണം കഴിഞ്ഞിട്ട് ആളൊന്നൊഴിഞ്ഞപ്പോ
പെണ്ണൊന്ന് പോയ്‌ മറഞ്ഞേ

ചന്തം കണ്ടിട്ടാകെ അന്തം വിട്ട് വന്ന്
കോലുമ്മേ ചാരി നിന്നേ
ചക്ക ചുള പോലെ പെണ്ണിനെ കണ്ടപ്പോ
ഞാനൊന്ന് പുഞ്ചിരിച്ചു
നെന്മാറക്കാവിലെ വേലക്ക് പോയപ്പോൾ
പെണ്ണിനെ ഞാനും കണ്ടേ..
നാരിമുഖം മറിച്ചിന്നോളം നേരം
പെണ്ണൊന്ന് പുഞ്ചിരിച്ചോ

പെണ്ണിനെ കാണാണ്ട് ദുഃഖമായിപ്പോയി
നെന്മാറ വണ്ടി കേറി
വണ്ടിയിൽ കേറി ഞാൻ സീറ്റിലിരുന്നപ്പോൾ
സ്വപ്പനം കണ്ടുറങ്ങി
വണ്ടിക്കാരൻ എന്നെ ചക്രായി എന്നൊരു
സ്റ്റോപ്പിലും കൊണ്ടിറക്കി
പെണ്ണിനെ കാണാൻ കഴിയാതെ
ഞാനൊന്ന് വട്ടം കറങ്ങി പോയി
ആകെ കുരുങ്ങി പോയി

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക