പൂവാടി പൂവാടി പെണ്ണേ..

പൂവാടി പൂവാടി പെണ്ണേ(2)  അമ്മ നടക്കാവിൽ പൂവാട്യേ...
പൂവാടി പൂവാടി പെണ്ണേ അമ്മ നടക്കാവിൽ പൂവാട്യേ... (പൂവാടി)

അമ്മാ നടക്കാവിൽ ചെന്നാൽ (2) ആർപ്പുവിളികളും താളങ്ങളും...
കാണാടി കാണാടി പെണ്ണെ എണ്ണക്കറുപ്പുള്ള പെന്നഴകേ... (പൂവാടി)

ആണാളും പെണ്ണാളും കൂടി (2) അമ്മനടക്കാവിൽ ചെന്നപ്പഴേ...
കരിങ്ങാലി തണ്ടുമ്മലേറി ചെമ്പുള്ളിക്കാള മണിക്കാളാ... (പൂവാടി)

അമ്മാനടക്കാവും ചുറ്റി(2) വടക്കന്നം വാതുക്ക ചെന്നപ്പഴേ...
കുതികുത്തിds മറിയണ കാള നല്ലച്ചനാര് പൊൻകാളാ... (പൂവാടി)

ആടിയാടി വരുന്നൊരു കാളാ(2) നല്ലച്ചനാര് പൊൻകാളാ...
പുലയന്റെ പുലക്കളം തന്നിൽ ചെന്നെത്തി നിൽക്കണോരാക്കാളാ... (പൂവാടി)

വെലേം പൂരോം നടക്കണ കാവ് (2) എന്നമ്മദേവി നടക്കാവ്...
വിത്തുവെട്ടിചൊരിയണ കാവ് എന്നമ്മദേവി നടക്കാവ്... (പൂവാടി)

അരിപ്പൊടിക്കളങ്ങളതുണ്ടേ (2) കള്ളും അവിലും മലർപ്പൊടിയും...
കൊച്ചു കൊച്ചു പലക്കുകളല്ലേ...
ദേശത്തുനല്ലതരിക്കുണ്ട്...

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക