തകൃതാളം തകൃതാളം From (KL 45 a music hub)

തകൃതാളം തകൃതാളം 
തകൃതാളം താളമടിക്കേണം 
എന്നമ്മ ദേവിക്ക്
താളത്തില് ആടി കളിക്കേണം
എന്നമ്മ ഭഗവതി

എന്തഴക് എന്തൊരഴക് 
'അമ്മ കളിക്കണ കാണാൻ
ചേലോത്തൊരു ചെമ്പട്ടുടുത്ത്
ആടി കളിക്കണ കാണാൻ

കാവ് കൊടുങ്ങല്ലൂർ കാവ്
കാവില് വാഴ്‌ന്നെന്റമ്മ
വളഞ്ഞുള്ളുരു വാളുമെടുത്ത്
അടി കളിച്ചങ്ങു വന്നേ..

നൂറായിരം കോമരങ്ങൾക്കൂടി
ആടി കളിക്കണ കാവേ
കൊട്ടും പാട്ടിന്റെ താളത്തിലങ്
ആടി കളിക്കണ കാണാൻ

ആയിരം മണി കിലുങ്ങിയരമണി 
പൂട്ടിയെന്റമ്മ
കാളി മുടിയാടുന്ന കാവിൽ
എന്തെല്ലാ മാമക വേല



Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക