ആയില്ല്യം പാടിയുണര്
നല്ല നാവോറു കെട്ടൊന്നുണര്
തട്ടകത്തമ്മേടെ കാവൊന്നു കേറാൻ
പുള്ളോർക്കുടം പാടും പാട്ട്
കാവിലമ്മക്ക് പാട്ടുണരുമ്പോൾ
'അമ്മ ഭഗവതിയാട്
രേവതി നാളല്ലേ
പൂവശ്ശേരിക്കാവിൽ
തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ
അമ്മക്ക് നീരാട്ട്
ചെമ്പട നേർത്താളം ആടും കണ്ണകി
മീന ചൂടില് ഏഴഴക്
വാർമുടിയാടുന്ന പൊൻ കതിരിന്
പട്ടുടുത്തിന്ന് നൂറഴക്
പച്ച പൊൻകുരുത്തോല കണ്ണിന്
ആടും പൂക്കൂട ചേലഴക്
തന്നാരം പാടണ കാവിലിന്ന്
കാലം ആറാടുന്നൊരമ്മേ
പൊൻ തിങ്കൾ കല ചാർത്തും
നല്ലച്ഛൻ പാരിൽ ചേർത്തെന്റെ അമ്മേ
എന്റെ നാടുണർത്തിയെന്നമ്മേ
ആടി പൂമുടിയാടും കാവിൽ
ആട്ട പൂമലരേ
വട്ട പൂമുടിയാടും കാവിൽ
തെച്ചി പൂവഴകേ
തേരുറയണ് നേരുണരണ്
കാവിലമ്മേ ഉണര്
Comments
Post a Comment