ഇന്നലേം വന്നില്ല ഇന്നും വന്നില്ലെന്റെ
ഇന്നലേം വന്നില്ല ഇന്നും വന്നില്ലെന്റെ കണ്ണപ്പനാങ്ങള പൊന്നാങ്ങള
പെൺപണം തേടി മലകേറി പോയെന്റെ
മച്ചുനനാങ്ങള പൊന്നാങ്ങള(ഇന്നലേം)
വേണ്ടത്തേക്കായിട്ടാണെങ്കിലുമെന്‍കരൾ
വേണ്ടിട്ടാണെന്നു കൊതിച്ചു പോയി
കന്നി പോയി ചന്നം ചിന്നം മഴ പോയി
കന്നി മലക്ക് മകരം പോയി (ഇന്നലേം )
ചങ്കും കറക്കി ചതിക്കുഴി കാട്ടണ
ചങ്കരൻ ഉപ്പാപ്പൻ ചത്ത് പോയി
സങ്കടമത്രയും തന്നും കൊണ്ടേ പോയി
ചങ്കിലെ മൈന പറന്നു പോയി ( ഇന്നലേം )
പത്തേല ചക്രത്തിൽ ഉച്ചിയിൽ കേട്ടില്ല
പട്ടുപോലുള്ള സ്വരം കുയിലേ
പത്താമുദയത്തിനെത്തില്ലെങ്കിലേ നഞ്ചു കലക്കി കുടിച്ചു ചാവും
(ഇന്നലേം വന്നില്ല )
Comments
Post a Comment