ചവിട്ട് കളി പാട്ട്

താനോം  തനിന്താനോ താനിന്നാനെ 
തകതക താനോം   തനിന്താനോ താനിന്നാനെ (2 )
എന്നച്ഛ  മുത്തച്ഛാ കാരന്നമ്മാരെ  
ഞങ്ങളിവിടെ കൊട്ടിപ്പറയാം കേട്ടോ…
      ( താനോം -2 )

പാട്ടേ തെറ്റുണ്ടെങ്കില്  ചുവടെ കൊറവുണ്ടെങ്കില് 
ഞങ്ങളോട് പൊറുക്കണംട്ടോ കാരന്നമ്മാരെ 
ഞങ്ങളിവിടെ കൊട്ടിപ്പറയാം കേട്ടോ… (2)
       ( താനോം -2 )

കാട്ടീലിടിവെട്ടി വഞ്ചീമഴപെയ്ത് 
ആമഴക്ക് പൊട്ടിമുളച്ചൊരു 
പൊന്നിൻ താമര മുട്ടാണ് 
സൂചി മുനകാട്ടി പപ്പടംപോലെ ലവിരിഞ്ഞ്‍ 
കൊമ്പ് പതിനാറ്  ജില്ല പതിനാറ് 
ആ മരം വെട്ടാൻ നമ്മടെ മൂത്താശാരിം  മക്കളും 
ആ മരം കൊണ്ടല്ലെ വഞ്ചി കപ്പല്-കോലം അങ്ങനെ                  ( താനോം -2 )

എട്ടും നാലും കളം വരച്ച് 
പന്ത്രണ്ടിലയിൽ കിണ്ണംവെച്ച് 
രാജാക്കന്മാരോലപ്പാമ്പ് കളിക്കാൻ പോണേ 
രാജാക്കന്മാരോലപ്പാമ്പ് കളിക്കാൻ പോണേ  -(2)
        ( താനോം -2 )

ഇങ്ങളൊന്ന് ചോട് വെച്ച ഒന്നൊന്നായി ചോട് വെക്കും ഇങ്ങളൊന്ന് മാറി നിക്ക് കരണമാരെഞങ്ങളിവിടെ കൊട്ടിപ്പറയാം കേട്ടോ.(2)
          ( താനോം -2 )

താനോം  തനിന്താനോ താനിന്നാനെ 
തകതക താനോം   തനിന്താനോ താനിന്നാനെ (2 )

Comments

Popular posts from this blog

എന്നാലുമേ എന്റെ നാത്തൂന്മാരെ..

എന്നിട്ടെന്തേ എന്നിട്ടെന്തേ

നാഗം വസിക്കുന്ന+താഴത്തെ മല്ലിക